കോടികൾ ചിലവഴിച്ച് പള്ളികൾ നിർമ്മിക്കുമ്പോൾ പള്ളിയെ ഭക്തിയോടെയും ബഹുമാനത്തോടെയും കാണണം. ഇബാദത്തുകൾ കൊണ്ട് പള്ളിയെ ധന്യമാക്കണം. അല്ലാഹുവിന് സുജൂദ് ചെയ്യാനുള്ള വിശുദ്ധമായ ഭവനങ്ങൾ നിർമ്മിക്കുമ്പോൾ വിശുദ്ധമായ പണം ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വഖഫ് പ്രഖ്യാപനം ഉദുമ പടിഞ്ഞാർ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ് ലിയാർ നിർവ ഹിച്ചു. അൽ മദ്രസത്തുൽ ഇസ് ലാമിയ വിദ്യാർത്ഥി മുഹമ്മദ് ഫാദിൽ ഖിറാഅത്ത് നടത്തി. സ്വാഗത സംഘം ജനറൽ കൺവീനർ യൂസഫ് കണ്ണംകുളം സ്വാഗതം പറഞ്ഞു. ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് കെകെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. സിഎ മുഹമ്മദ് കുഞ്ഞി മുസ്ലിയാർ ആമുഖ പ്രഭാഷണം നടത്തി.
സോവനീർ പ്രകാശനം അബ്ദുള്ള കുഞ്ഞി ഹാജി സ്പീഡ് വേ നിർവഹിച്ചു. ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുൽ റഹ് മാൻ സഫർ സ്വീകരിച്ചു.
സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള പതിനായിരത്തിലധികം മദ്രസകളിൽ നിന്ന് ഏറ്റവും മികച്ച മദ്രസക്കുള്ള കോട്ടുമല ബാപ്പു മുസ് ലിയാർ സ്മാരക അവാർഡ് നേടിയ ഉദുമ പടിഞ്ഞാർ അൽ മദ്രസ ത്തുൽ ഇസ്ലാമിയക്കുള്ള അനുമോദനം നൽകി. പിടിഎ
മാനേജ്മെന്റിനുള്ള ആദരവ് ബഷീർ തോട്ടപ്പാടി നൽകി. ദീർഘകാലം ജമാഅത്ത് പ്രസിഡന്റായി സേവനം ചെയ്യുന്ന കെ.കെ അബ്ദുള്ള ഹാജിക്കും, പള്ളി പുനർ നിർമ്മാണ കമ്മിറ്റിക്കും ആദരവ് നൽകി.എഞ്ചിനീയർ വികെ ജോയിക്കുള്ള ഉപഹാരം നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ.മുഹമ്മദ് ശാഫി ഹാജി നൽകി.
അഷ്റഫ് ഫൈസി ചെറൂണി, അബ്ദുൽ അസീസ് അഷ്റഫി പാണത്തൂർ, അനസ് റഹ് മാനി മുവാറ്റുപുഴ, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, ഷാഫി ബാഖവി ചാലിയം, അഷ്റഫ് റഹ് മാനി ചൗക്കി, അബൂബക്കർ മൗലവി, അബൂബക്കർ മൗലവി വിളയിൽ, കെഎം മുഹമ്മദ് സാഹിദ്, പികെ അഷ്റഫ്, സിഎ മുഹമ്മദ് ഹാഷിം, എ ഹബീബ് റഹ് മാൻ, കെ.എം. അബ്ദുൽ ഖാദർ, ഷാഫി കുദ്രോളി, കെ.കെ. ഷാഫി ഹാജി, ഹാരിസ് തോട്ടപ്പാടി എന്നിവർ പ്രസംഗിച്ചു.
എ എം നൗഷാദ് ബാഖവി ചിറയിൻകീഴ് മതപ്രഭാഷണം നടത്തി.
എ എം നൗഷാദ് ബാഖവി ചിറയിൻകീഴ് മതപ്രഭാഷണം നടത്തി.
0 Comments