NEWS UPDATE

6/recent/ticker-posts

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായ കാസർകോട് സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് തളങ്കര സ്വദേശി പടിഞ്ഞാർ കുന്നിൽ അസീബ് (37) നിര്യാതനായി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം.[www.malabarflash.com]

അൽ വക്രയിൽ ഇൻ ലാൻഡ് ട്രാവൽ ആൻഡ് ടൂറിസം എന്ന സ്ഥാപനം നടത്തിവരികയായിരുന്ന അസീബിനെ രണ്ടാഴ്ച മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഭാര്യയും മക്കളും സന്ദർശക വിസയിൽ ഖത്തറിൽ ഉണ്ട്. മാലിക്, ഹവ്വാബി ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ ജുമാന. മക്കൾ: ഹനിയ ഫാത്തിമ, അബ്ദുൽ ഹലീം.

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് നാട്ടിൽ നിന്ന് ഉമ്മയും സഹോദരനും ഭാര്യാ മാതാവും ഉൾപെടെ ദോഹയിൽ എത്തിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി പ്രവർത്തകർ അറിയിച്ചു.

Post a Comment

0 Comments