NEWS UPDATE

6/recent/ticker-posts

യുവതിയുടെ മൃതദേഹം റെയില്‍വേട്രാക്കില്‍; പിറ്റേദിവസം ഭര്‍ത്താവും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

തിരുപ്പതി: ആന്ധ്രപ്രദേശിലെ അനന്ത്പുരില്‍ ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. അനന്ത്പുര്‍ ചിന്നപൊലമാഡ സ്വദേശി മഞ്ജുനാഥ്(26) ഭാര്യ രമാദേവി(24) എന്നിവരാണ് മരിച്ചത്.[www.malabarflash.com]


തിങ്കളാഴ്ച വൈകിട്ടാണ് തെല്ലാവരിപ്പള്ളിയിലെ റെയില്‍വേ ട്രാക്കില്‍ രമാദേവിയുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീധനപീഡനം കാരണമാണ് രമാദേവി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പോലീസിലും പരാതി നല്‍കി. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ മഞ്ജുനാഥും സമാനരീതിയില്‍ ആത്മഹത്യ ചെയ്തത്.

ഭാര്യയുടെ മരണത്തിന് പിന്നാലെ മഞ്ജുനാഥും ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു. സംഭവത്തില്‍ യുവാവിന്റെ കുടുംബവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ആറുമാസം മുന്‍പാണ് ഇരുവരും വിവാഹിതരായതെന്ന് പോലീസ് പറഞ്ഞു. രണ്ടുപേരും പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്നും വിവാഹശേഷം സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചുവരികയാണെന്നാണ് തങ്ങള്‍ക്ക് ലഭിച്ചവിവരങ്ങളെന്നും പോലീസ് പറഞ്ഞു. ഇരുകൂട്ടരുടെയും പരാതികളില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments