ബേക്കല്‍: പെരിയ ചെറക്കപ്പാറ പട്ടര്‍ച്ചാലില്‍ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ചെറക്കാപ്പാറയിലെ ഉബൈദ് (59) ആണ് മരിച്ചത്. പെരിയ ഭാഗത്തു നിന്നും പള്ളിക്കര ഭാഗത്തേക്കു അമിത വേതയില്‍ വരികയായിരുന്ന കാര്‍ ഉബൈദിനെ ഇടിച്ച ശേഷം നിറുത്താതെ പോയി.[www.malabarflash.com]
ഓടിക്കൂടിയ നാട്ടുകാര്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രി ഏഴരയായായാണ് സംഭവം. വാഗണര്‍ കാറാണ് ഇടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
0 Comments