തിരുവല്ല പുളിക്കീഴിൽ വ്യഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. പുളിക്കീഴ് നാക്കട ആശാരിപ്പറമ്പില്‍ കൃഷ്ണൻകുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെയാണ് ഇളയമകനായ അനില്‍ വെട്ടിക്കൊന്നത്. ആദ്യം പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിന്നാലെ മാതാവിനെയും ആക്രമിക്കുകയായിരുന്നു.
ബഹളം കേട്ട് അയൽക്കാർ ഓടിയെത്തിയെങ്കിലും ഇയാൾ വെട്ടുകത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതോടെ വെട്ടേറ്റ ദമ്പതികളെ ആശുപത്രിയിൽ എത്തിക്കാൻ വൈകി. 'ഞാന്‍ എന്റെ കര്‍മ്മം ചെയ്തു' എന്ന് പ്രതി പറയുന്നുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറഞ്ഞത്. സ്ഥലത്തെത്തിയ പോലീസുകാർക്കെതിരെയും പ്രതി കയർത്തു. ഒടുവിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെയും സഹായത്തോടെ പ്രതിയെ സാഹസികമായി കീഴ്‌പ്പെടുത്തിയെങ്കിലും വെട്ടേറ്റ ദമ്പതികൾ മരിച്ചിരുന്നു.
അനിലും മാതാപിതാക്കളും തമ്മിൽ വർഷങ്ങളായി വഴക്കും പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ടെന്നാണ് സമീപവാസികളും നാട്ടുകാരും പറയുന്നത്. കൊല്ലപ്പെട്ട കൃഷ്ണൻകുട്ടി പൊതുപ്രവർത്തകനായിരുന്നു. അനിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മുമ്പ് പല തവണ ഇവർ പരാതികൾ കൊടുത്തിരുന്നതായാണ് നാട്ടുകാർ പറയുന്നത്. മകന്റെ ഉപദ്രവം കാരണം ഇടയ്ക്ക് ദമ്പതികൾ മാറി താമസിച്ചിരുന്നതായും നാട്ടുകാർ പറയുന്നുണ്ട്.

0 Comments