തിരൂരങ്ങാടി: റോഡ് സുരക്ഷയുടെ ബാലപാഠങ്ങള്‍ കുരുന്നു മനസ്സുകളിലേക്ക് നല്‍കുന്ന മദ്‌റസാ പാഠപുസ്തകത്തിന് അഭിനന്ദനവുമായി മോട്ടോര്‍ വാഹന വകുപ്പ്. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മൂന്നാം ക്ലാസ്സില്‍ പഠിപ്പിക്കുന്ന ദുറൂസുല്‍ ഇസ്‌ലാം എന്ന പാഠപുസ്തകത്തിലൂടെയാണ് ട്രാഫിക് ബോധവത്കരണം കുട്ടികളെ പഠിപ്പിക്കുന്നത്.[www.malabarflash.com]
ഇത് വാര്‍ത്തയായതോടെ മദ്റസാ പാഠ്യപദ്ധതിയില്‍ റോഡ് സുരക്ഷക്കായി പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായ സുന്നി വിദ്യാഭ്യാസ ബോര്‍ഡിനെ മോട്ടോര്‍ വാഹന വകുപ്പ് അഭിനന്ദിച്ചു. പെരിന്തല്‍മണ്ണ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് ശഫീഖ്, എന്‍ഫോഴ്സ്മെന്റ് വിഭാഗം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം കെ പ്രമോദ് ശങ്കര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശബീര്‍ പാക്കാടന്‍ എന്നിവര്‍ കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റുമായ സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ബുഖാരിയെ നേരില്‍ക്കണ്ട് അഭിനന്ദനം അറിയിച്ചു.
റോഡപകടങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുക എന്നത് സാമൂഹിക ബാധ്യതയാണെന്നും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും റോഡ് നിയമങ്ങള്‍ പകര്‍ന്ന് നല്‍കല്‍ വളരെ അത്യാവശ്യമായി തീര്‍ന്നിരിക്കുകയാണെന്നും ഖലീല്‍ തങ്ങള്‍ പറഞ്ഞു.
റോഡപകടങ്ങള്‍ ഒഴിവാക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നിതാന്ത ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ കൊടുക്കുകയും റോഡ് നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുകയും ചെയ്യണം. ഇതിനായി മഹല്ല് അടിസ്ഥാനത്തില്‍ പ്രത്യേക ബോധവത്കരണവും നിയമപഠന ക്ലാസ്സുകളും സംഘടിപ്പിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
0 Comments