ഉദുമ: പള്ളിയും അമ്പലവും ചർച്ചും നാട്ടിൽ പുരോഗതി ഉണ്ടാക്കുന്ന ഉറവിടമാണെന്ന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പറഞ്ഞു. പുതുക്കി പണിത ഉദുമ പടിഞ്ഞാർ മുഹ് യുദ്ദീൻ ജുമാ മസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാനവ സൗഹാർദ്ദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]
രാജ്യത്ത് വെല്ലുവിളികൾ നിറഞ്ഞ കാലത്ത് മനുഷ്യർ സൗഹാർദ്ദത്തോടെയും ഐക്യത്തോടെയും ജീവിക്കണമെന്ന് മുഈനലി തങ്ങൾ പറഞ്ഞു.
ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് കെകെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ സഫർ സ്വാഗതം പറഞ്ഞു. രാജ് മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി.എംഎൽഎമാരായ സിഎച്ച് കുഞ്ഞമ്പു, എൻഎ നെല്ലിക്കുന്ന് എന്നിവർ വിശിഷ്ടാതിഥിയായി.
ഫാദർ ബേബി മാത്യു, മുനീർ ഹുദവി വിളയിൽ പ്രഭാഷണം നടത്തി. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി, മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോ.ടിഎ അബ്ദുൽ മജീദ്, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം സ്ഥാനികൻ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, ആധ്യാത്മിക പ്രഭാഷകൻ കൊപ്പൽ ചന്ദ്രശേഖരൻ, ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രസിഡൻ്റ് കെവി ബാലകൃഷ്ണൻ, കെബിഎം ഷെരീഫ്, രമേശൻ കൊപ്പൽ, അൻവർ മാങ്ങാട്, തമ്പാൻ കൊക്കാൽ, എം പത്മനാഭൻ, സികെ വേണു, എംകെ നാരായണൻ, അഹമ്മദ് കൊപ്പൽ, പിഎം അബ്ദുല്ലക്കുഞ്ഞി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ഉദുമ പടിഞ്ഞാർ ദാറുൽ ഇർഷാദ് അക്കാദമി വിദ്യാർഥികൾ സൂഫി സംഗീതം അവതരിപ്പിച്ചു. ഹാഫിള് സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മതപ്രഭാഷണം നടത്തി. ടിഎ അബ്ദുല്ലക്കുഞ്ഞി അധ്യക്ഷത വഹിച്ചു. പിഎം ഫൈസൽ സ്വാഗതം പറഞ്ഞു. അബ്ദുൽ ഖാദർ ജൗഹരി ഷിറിയ, പിഎ മുഹമ്മദ് കുഞ്ഞി ദാരിമി, അബ്ദുൽ റഹ് മാൻ മുസ് ലിയാർ, സുൽഫിഖർ വാഫി, മുഹമ്മദലി മുസ് ലിയാർ, അബ്ദുൽ ഹമീദ് മുസ് ലിയാർ കാപ്പിൽ, അബ്ദുസമദ് ഹുദവി, കെഎ നിസാർ എന്നിവർ പ്രസംഗിച്ചു.
രാവിലെ നടന്ന മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു. യൂസഫ് കണ്ണംകുളം അധ്യക്ഷത വഹിച്ചു. ടിവി മുഹമ്മദ് കുഞ്ഞി ഹാജി സ്വാഗതം പറഞ്ഞു. ഉദുമ പഞ്ചായത്ത് മെമ്പർ മാരായ ചന്ദ്രൻ നാലാംവാതുക്കൽ, പി. ശകുന്തള, ജലീൽ കാപ്പിൽ പ്രസംഗിച്ചു.
ഉമറാ സംഗമത്തിൽ തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ മജീദ് ബാഖവി കൊടുവള്ളി ഉൽബോധനം നടത്തി. ജമാഅത്ത് കമ്മറ്റി പ്രസിഡൻ്റ് കെകെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ റഹ് മാൻ സഫർ സ്വാഗതം പറഞ്ഞു
0 Comments