NEWS UPDATE

6/recent/ticker-posts

കരിഓയില്‍ വെളിച്ചെണ്ണ, ദുർഗന്ധ തന്തൂരി; കണ്ണൂരിൽ സ്റ്റാർഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണംപിടിച്ചു

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി. ദുര്‍ഗന്ധം വമിക്കുന്ന തരത്തിലുള്ള തന്തൂരി ചിക്കനും കരി ഓയില്‍ പോലുള്ള വെളിച്ചെണ്ണയുമടക്കം പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.[www.malabarflash.com]


സ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന്‌ പരിശോധന നടത്തിയത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ കഫേ മൈസൂണ്‍,ബിനാലെ ഇന്റര്‍ നാഷണല്‍, ഹോട്ട് പോട്ട്, ഫുഡ്‌ബെ തുടങ്ങിയ ഹോട്ടലുകളില്‍ നിന്നാണ് വലിയ തോതില്‍ പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത്.

Post a Comment

0 Comments