ഹൈദരാബാദ്: പിടിച്ചെടുത്ത മയക്കുമരുന്ന് വിൽപനക്കായി എടുത്ത് മാറ്റിയ പോലീസുകാരൻ അറസ്റ്റിലായി. ഹൈദരാബാദിലെ റായ്ദുർഗാം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആണ് അറസ്റ്റിലായത്.[www.malabarflash.com]
അടുത്തെ സൈബർ ക്രൈം യൂനിറ്റ് ഒരു മയക്കുമരുന്ന് റാക്കിറ്റിനെ പിടികൂടിയിരുന്നു. സംഘത്തിൽനിന്ന് മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
റാക്കറ്റിനെ തകർത്ത പോലീസ് സംഘത്തിലെ അംഗമായിരുന്നു രാജേന്ദർ. ഇയാൾ തന്നെ തൊണ്ടിമുതലായ മയക്കുമരുന്ന് എടുത്ത് മാറ്റുകയായിരുന്നു. മയക്കുമരുന്ന് വിൽക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് റിപ്പോർട്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉന്നത ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുകയായിരുന്നു.
0 Comments