കഴിഞ്ഞ ഏപ്രില്‍ എഴിനാണ് ഷാഫിയെ വീട്ടില്‍ നിന്നും നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. പിന്നീട് ദിവസങ്ങള്‍ക്കു ശേഷം മൈസൂര്‍ വച്ച് വിട്ടയാക്കുകയായിരുന്നു. സംഭവത്തിനു തലേന്ന് ഇപ്പോള്‍ പിടിയിലായ പ്രതികളാണ് തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ പ്രതികള്‍ക്ക് കൊണ്ടോട്ടി എത്തിച്ചു കൊടുത്തത്. കേസില്‍ ഇനി പിടിയിലാവാനുള്ള ഇക്കു എന്ന ഇക്ബാലിന്റെ കൂട്ടാളികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇവര്‍ മുംബൈയിലും മറ്റുമായി കഴിഞ്ഞ ശേഷം താമരശേരി ഡിവൈഎസ്പി മുന്‍പാകെ കീഴടങ്ങുകയായിരുന്നു. ഇനി തട്ടിക്കൊണ്ടു പോകലില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേര് കൂടി പിടിയിലാവാനുണ്ടെന്ന് പോലീസ് അറിയിച്ചു. ഇതോടെ ഇത് വരെ പതിനൊന്നു പേര് ഈ കേസില്‍ പിടിയിലായി. പ്രതികളെ താമരശ്ശേരി ജെ എഫ് സി എം കോടതി റിമാന്‍ഡ് ചെയ്തു.
0 Comments