NEWS UPDATE

6/recent/ticker-posts

ഉദുമ പ്രവാസി സംഗമം കിടപ്പ് രോഗികൾക്ക് ഓണപ്പുടവ നൽകി

ഉദുമ: നിർധനരായ കിടപ്പ് രോഗികൾക്ക് ഉദുമ പ്രവാസി സംഗമം (യുഎഇ) ഓണപ്പുടവകൾ വിതരണം ചെയ്തു. പാലിയേറ്റിവ് പ്രവർത്തകരുടെ സഹകരണത്തോടെ 71 രോഗികൾക്കാണ് പുത്തൻ ഉടുപ്പുകൾ വിതരണം ചെയ്തത്.[www.malabarflash.com] 

ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണൻ അധ്യക്ഷനായി.

അംഗങ്ങളായ ചന്ദ്രൻ നാലാംവാതുക്കൽ, സൈനബ അബൂബക്കർ, എം. ബീബി, വി. കെ. അശോകൻ, മെഡിക്കൽ ഓഫീസർ ഡോ. സി. എം. കായ്ഞ്ഞി, പ്രവാസി സംഗമം പ്രവർത്തകരായ എച്ച്. ഉണ്ണികൃഷ്ണൻ, അച്യുതൻ പള്ളം, യു. രാഘവൻ, കെ. ടി. ജതിൻ, എച്ച്. വിശ്വംഭരൻ, രാഘവൻ മുക്കുന്നോത്ത്‌, രാഘവൻ പള്ളം, ടി. കെ. കുമാരൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments