ലക്നൗ: ലൈംഗികാതിക്രമത്തിൽനിന്നു മകന്റെ ഭാര്യയായ 19കാരിയെ രക്ഷിക്കാൻ ഭർത്താവിനെ കഴുത്തറുത്ത് കൊന്ന് വീട്ടമ്മ. ഉത്തർപ്രദേശിലെ ബദൗണ്‍ സ്വദേശി തേജേന്ദർ സിങ് (43) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 14നാണ് തേജേന്ദർ കൊല്ലപ്പെട്ടത്.[www.malabarflash.com]
അജ്ഞാതരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് തേജേന്ദർ സിങ്ങിന്റെ കുടുംബം ആദ്യം അവകാശപ്പെട്ടത്. എന്നാൽ പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യ മിഥിലേഷ് ദേവി (40) കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.
വീടിനു പുറത്തുള്ള കട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന തേജേന്ദർ സിങ്ങിനെ മിഥിലേഷ് ദേവി കോടാലി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആദ്യം മൊഴികൾ മാറ്റി പറഞ്ഞ മിഥിലേഷ് ദേവി പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.
0 Comments