സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് യുഡിഎഫ് നാളെ മാർച്ച് നടത്താനിരിക്കെയാണ്, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹി അറസ്റ്റിലായിരിക്കുന്നത്. സുജിതയെ കണ്ടെത്താൻ അന്വേഷണം കാര്യക്ഷമമാക്കുക, ദുരൂഹത നീക്കുക എന്നീ ആവശ്യങ്ങളുമായാണ് തുവ്വൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിലേക്ക് നാളെ രാവിലെ 10 മണിക്ക് മാർച്ച് പ്രഖ്യാപിച്ചത്.
സുജിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിഷ്ണുവിനൊപ്പം കുടുംബാംഗങ്ങളും കസ്റ്റഡിയിലാണ്. വിഷ്ണുവിന്റെ പിതാവ് മുത്തു എന്ന കുഞ്ഞുണ്ണി, സഹോദരൻമാരായ വൈശാഖ്, വിവേക് (ജിത്തു), ഇവരുടെ സുഹൃത്ത് ഷിഹാൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. വിഷ്ണുവിന്റെ ഒരു സഹോദരൻ പോക്സോ കേസിൽ പ്രതിയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വിഷ്ണു ഉൾപ്പെടെയുള്ളവർക്ക് ലഹരി സംഘങ്ങളുമായും ബന്ധമുണ്ടെന്ന് ആക്ഷേപമുണ്ട്. സുചിത മറ്റൊരാൾക്കൊപ്പം ബെംഗളൂരുവിലേക്ക് കടന്നുവെന്ന് വരുത്തിത്തീർക്കാൻ ഇവർ ശ്രമിച്ചതായും സൂചനകളുണ്ട്.
സുജിതയെ കാണാതായ 11നു തന്നെയാണ് കൊലപാതകം നടത്തിയെന്നാണ് വിഷ്ണു നൽകിയ മൊഴി. വിഷ്ണു സുജിതയുടെ കയ്യിൽനിന്നും പണം കടം വാങ്ങിയിരുന്നു. ഇതു തിരിച്ചു നൽകാമെന്നാണ് പറഞ്ഞാണ് സുജിതയെ വീട്ടിലേക്കു വിളിച്ചുവരുത്തിയത്. വീട്ടിൽ എത്തിയ സുജിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം കെട്ടിത്തൂക്കി. പിന്നീട് സഹോദരങ്ങളുടെയും സുഹൃത്തിന്റെയും സഹായത്തോടെ മൃതദേഹം വീടിനു സമീപം കുഴിച്ചിട്ടെന്നും വിഷ്ണു മൊഴി നൽകി.
0 Comments