NEWS UPDATE

6/recent/ticker-posts

ഇന്ധനംതീര്‍ന്ന് നിര്‍ത്തിയിട്ട ബസിന് പുറകില്‍ ട്രക്കിടിച്ചു; 11 മരണം, 12 പേര്‍ക്ക് പരിക്ക്

ഭരത്പുര്‍: രാജസ്ഥാനിലെ ഭരത്പുരില്‍ ദേശീയപാതയില്‍ ബസിലേക്ക് ട്രക്ക് ഇടിച്ചുകയറി 11 പേര്‍ കൊലപ്പെട്ടു. 12 പേര്‍ക്ക് പരിക്ക്. രാജസ്ഥാനിലെ പുഷ്‌കറില്‍നിന്ന് ഉത്തര്‍പ്രദേശിലെ വൃന്ദാവനിലേക്ക് പോവുകയായിരുന്നു ബസ്. ബുധനാഴ്ച പുലര്‍ച്ചെ 4.30-ഓടെയാണ് അപകടം.[www.malabarflash.com]


ബസില്‍ ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ദേശീയപാതയില്‍ ലഘന്‍പുരിലെ അന്തര മേല്‍പാലത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഡ്രൈവറും ഏതാനും യാത്രക്കാരും ബസിന്റെ പുറകിലായി നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് ട്രക്ക് നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറിയത്.

അഞ്ചു പുരുഷന്മാരും ഏഴ് സ്ത്രീകളും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments