NEWS UPDATE

6/recent/ticker-posts

12 വയസ്സുകാരിയെ പീഡിപ്പിച്ച അന്തർ സംസ്ഥാന തൊഴിലാളിക്ക് 61 വർഷം തടവും പിഴയും

കാ​ഞ്ഞ​ങ്ങാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ര​നി​ര​യാ​ക്കി​യ കേ​സി​ൽ അന്തർ സംസ്ഥാന തൊ​ഴി​ലാ​ളി​യാ​യ പ്ര​തി​ക്ക് 61 വ​ർ​ഷം ത​ട​വും 2,10,000രൂ​പ പി​ഴ​യും. വെ​സ്റ്റ്‌ ബം​ഗാ​ൾ ചാ​ർ​മ​ധു​രാ​പ്പ​ർ സ്വ​ദേ​ശി യു​സ​ഫ് അ​ലി​യു​ടെ മ​ക​ൻ ഇ​ൻ ജ​മാം ഉ​ൽ ഹ​ക്ക് എ​ന്ന രാ​ജീ​വ​നെയാ​ണ് (28) കോ​ട​തി ശി​ക്ഷി​ച്ച​ത്.[www.malabarflash.com]

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ 11 മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്കാ​നും കോ​ട​തി വി​ധി​ച്ചു. 2017 ആ​ഗ​സ്റ്റി​ൽ 12 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് ശി​ക്ഷ.

പോ​ക്സോ ആ​ക്ടി​ലെ വി​വി​ധ വ​കു​പ്പ് പ്ര​കാ​ര​വും ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വു​മാ​ണ് ശി​ക്ഷ. ഹോ​സ്ദു​ർ​ഗ് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് സി. ​സു​രേ​ഷ്‌​കു​മാ​റാ​ണ് ​ശി​ക്ഷ വി​ധി​ച്ച​ത്. 

പെ​ൺ​കു​ട്ടി​യെ, കു​ട്ടി​യു​ടെ പു​തു​താ​യി പ​ണി​യു​ന്ന വീ​ടി​ന്റെ തേ​പ്പു​പ​ണി കോ​ൺ​ട്രാ​ക്ട് എ​ടു​ത്ത പ്ര​തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ വെ​ച്ച് പ​ല പ്രാ​വ​ശ്യം പീ​ഡി​പ്പി​ച്ചു. കൊ​ല്ലു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ലൈം​ഗി​ക ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​ത്. 

ചി​റ്റാ​രി​ക്ക​ൽ പൊ​ലീ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ പ്ര​തി​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പി​ച്ച​ത് ഇ​ൻ​സ്‌​പെ​ക്ട​ർ ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​നാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹോ​സ്ദു​ർ​ഗ് സ്പെ​ഷ​ൽ പ​ബ്ലി​ക്‌ പ്രോ​സി​ക്യൂ​ട്ട​ർ എ. ​ഗം​ഗാ​ധ​ര​ൻ ഹാ​ജ​രാ​യി.

Post a Comment

0 Comments