മംഗളൂരു:ഉത്തര കന്നട ജില്ലയിൽ ദന്തേലി ഗ്രാമത്തിൽ സ്വകാര്യ സ്കൂളുകളിൽ ഒമ്പത്,10 ക്ലാസുകളിലെ 14 വിദ്യാർഥിനികൾ ഒരേ ദിവസം കൈകളിൽ സ്വയം മുറിവേൽപിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവം വൈകിയാണ് പുറത്ത് അറിഞ്ഞത്. ഉത്തര കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഗംഗുബായ് മൻകർ അന്വേഷണത്തിന് ഉത്തരവിട്ടു.[www.malabarflash.com]
അധ്യാപകരുടെയും രക്ഷിതാക്കളുടെയും ചോദ്യങ്ങൾക്ക് കുട്ടികളിൽ നിന്ന് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.സ്കൂൾ പരിസരത്ത് ഒരേ ആയുധം ഉപയോഗിച്ചാണോ അവരവരുടെ വീടുകളിലാണോ കൃത്യം ചെയ്തതെന്നും അറിവായിട്ടില്ല.അവരുടെ മനോനില പരിഗണിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും തിടുക്കം ഒഴിവാക്കുകയാണ്. ദന്തേളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ കുട്ടികൾ അപകടനില തരണം ചെയ്തതായി സ്കൂൾ അധികൃതർ പറഞ്ഞു.
ഞരമ്പ് മുറിച്ച് കൂട്ട ആത്മഹത്യ ശ്രമ സൂചനയുള്ളതിനാൽ കാരണവും സാഹചര്യവും വിശദമായി അന്വേഷിക്കാനാണ് ഡിസി തഹസിൻദാർക്കും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർക്കും നിർദേശം നൽകി.വിദ്യാഭ്യാസ വകുപ്പ്, പൊലീസ് എന്നിവരോട് സമഗ്ര അന്വേഷണം നടത്താൻ ആവശ്യപ്പെട്ടതായി ഡി.സി.പറഞ്ഞു.പരുക്കേല്പിച്ച കുട്ടികളെ പ്രത്യേകമായും മറ്റു കുട്ടികളേയും കൗൺസലിംഗിന് വിധേയമാക്കാൻ ആരോഗ്യ അധികൃതരോട് നിർദേശിച്ചതായും അറിയിച്ചു.
0 Comments