ജി 20 ഉച്ചകോടി നടക്കുന്ന പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യതലസ്ഥാനത്തെ സഞ്ജയ് കോളനിയിലാണ് സംഭവം.
മരിച്ച മുഹമ്മദ് ഹനീഫിന്റെ 14-വയസുള്ള മകനാണ് ആദ്യം മര്‍ദനമേറ്റത്. റോഡരികില്‍ വച്ചിരുന്ന ബൈക്ക് എടുക്കാന്‍പോയ കുട്ടിക്കാണ് ആദ്യം മര്‍ദനമേറ്റത്. നാലഞ്ചുപേര്‍ കുട്ടിയുടെ വഴിതടയുന്ന തരത്തില്‍ ഇരുന്നു. വഴിമാറാന്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കവും അടിപിടിയുണ്ടായത്.
ബഹളംകേട്ടാണ് കുട്ടിയുടെ പിതാവ് സംഭവസ്ഥലത്തേക്ക് ഓടിച്ചെന്നത്. കുട്ടിയെ രക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചതോടെ അക്രമികള്‍ അദ്ദേഹത്തിനുനേരെ തിരിയുകയും ഇഷ്ടിക കൊണ്ട് ഇടിക്കുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പോലീസ് സ്ഥലത്തെത്തി ഹനീഫിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

0 Comments