കോട്ടയം: കൂട്ടുകാര്‍ കുളിക്കുന്നത് നോക്കിനടക്കുന്നതിനിടെ കാല്‍തെറ്റി കുളത്തില്‍ വീണ വിദ്യാര്‍ഥി മരിച്ചു. മാന്‍വെട്ടം കപിക്കാട് കണ്ണാരത്തില്‍ ജോണിയുടെ മകന്‍ ആല്‍ഫ്രഡ് ജോണി (15) ആണ് മരിച്ചത്. മാന്‍വെട്ടം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ പകല്‍വീടിന് സമീപത്തെ പഞ്ചായത്ത് കുളത്തില്‍ വീണാണ് അപകടം.[www.malabarflash.com]ആല്‍ഫ്രഡ് കുളത്തില്‍ വീഴുന്നതുകണ്ട കൂട്ടുകാര്‍ ഉടന്‍തന്നെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചിരുന്നു. പിന്നാലെ സമീപത്തെ സെന്റ് ജോര്‍ജ് ആശുപത്രിയിലും തുടര്‍ന്ന് മുട്ടുചിറ എച്ച്.ജി.എം. ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കല്ലറ സെന്റ് തോമസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.
0 Comments