കണ്ണൂർ: ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ വിദ്യാര്‍ഥി കുഴഞ്ഞു വീണുമരിച്ചു. കൂത്തുപറവമ്പ് നീര്‍വേലി സ്വദേശി പി.സി. സിനാന്‍(19) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം.[www.malabarflash.com]
കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ സിനാന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ കൂത്തുപറമ്പിലെ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, മരണം സംഭവിക്കുകയായിരുന്നു. അക്കൗണ്ടിങ് വിദ്യാര്‍ഥിയാണ് സിനാന്‍.
0 Comments