NEWS UPDATE

6/recent/ticker-posts

ഉപയോക്താക്കളുടെ സമ്മതമില്ലാതെ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത ഗൂഗിളിന് 7000 കോടി രൂപ പിഴ

ലൊക്കേഷന്‍ ആക്സസ് വഴി ഗൂഗിള്‍ എപ്പോഴും ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നു. അതിന്റെ മാപ്പുകളുടെയും ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങളുടെയും കൃത്യത മെച്ചപ്പെടുത്തുന്നതിനും പുതിയ ഉല്‍പ്പന്നങ്ങളും സവിശേഷതകളും വികസിപ്പിക്കുന്നതിനും അല്ലെങ്കില്‍ കൂടുതല്‍ പ്രസക്തമായ പരസ്യങ്ങള്‍ കാണിക്കുന്നതിനും ചിലപ്പോഴൊക്കെ നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഒരു ഉല്‍പ്പന്നത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അതിന്റെ പരസ്യം കാണാം കഴിയും. ഇങ്ങനെ വിവിധ കാര്യങ്ങള്‍ക്കായി ഗൂഗിള്‍ അതിന്റെ ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നു. എന്നാലും, ഉപയോക്താക്കള്‍ ട്രാക്കിംഗ് പ്രവര്‍ത്തനരഹിതമാക്കിയാല്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.[www.malabarflash.com]


ഗൂഗിളിനെതിരെ ഈ അടുത്തിടെ ഫയല്‍ ചെയ്ത കേസില്‍, ഗൂഗിള്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ട്രാക്ക് ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി, ഗൂഗിള്‍ 93 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 7,000 കോടി രൂപ നല്‍കണമെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉപഭോക്താക്കളുടെ ലൊക്കേഷന്‍ ഡാറ്റയില്‍ കൂടുതല്‍ നിയന്ത്രണമുണ്ടെന്ന തെറ്റായ ധാരണ നല്‍കി കമ്പനി ഉപഭോക്താക്കളെ കബളിപ്പിച്ചെന്ന് ആരോപിച്ച് കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറല്‍ റോബ് ബോണ്ട ഫയല്‍ ചെയ്ത കേസിനെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പ്. ടെക് ഭീമന്റെ ഡാറ്റ കൈകാര്യം ചെയ്യുന്ന രീതികളെക്കുറിച്ചുള്ള ഒരു നീണ്ട അന്വേഷണത്തിന്റെ ഫലമാണ് 7,000 കോടി രൂപ നല്‍കാന്‍ തീരുമാനമായിരിക്കുന്നത്.

”ഞങ്ങളുടെ അന്വേഷണത്തില്‍ ഗൂഗിള്‍ ഉപയോക്താക്കളോട് അവര്‍ ഒഴിവാക്കിയാല്‍ അവരുടെ ലൊക്കേഷന്‍ ഇനി ട്രാക്ക് ചെയ്യില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഗൂഗിള്‍ ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുകയും സ്വന്തം വാണിജ്യ നേട്ടത്തിനായി ഉപയോക്താക്കളുടെ ചലനങ്ങള്‍ ട്രാക്കുചെയ്യുന്നത് തുടരുകയും ചെയ്യുന്നു. അത് അസ്വീകാര്യമാണ്” എന്ന് റോബ് പ്രസ്താവനയില്‍ പറഞ്ഞു.

ഉപയോക്തൃ ലൊക്കേഷന്‍ ഡാറ്റ എങ്ങനെ മാനേജ് ചെയ്യുന്നുവെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു എന്നും യഥാര്‍ത്ഥത്തില്‍ അത് കൈകാര്യം ചെയ്യുന്നതും തമ്മിലുള്ള കാര്യമായ വ്യത്യാസത്തെ അടിസ്ഥാനമാക്കിയാണ് ആരോപണങ്ങള്‍. ആരോപണങ്ങള്‍ ഗൂഗിള്‍ സമ്മതിക്കുന്നില്ലെങ്കിലും, കമ്പനി ഒത്തുതീര്‍പ്പിന് സമ്മതിക്കുകയും 93 മില്യണ്‍ ഡോളറിന്റെ പേയ്മെന്റിനൊപ്പം വിവിധ അധിക ബാധ്യതകള്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

സമ്മതമില്ലാതെ ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗിക്കുന്നതായി ആരോപണം നേരിടുന്നത് ഗൂഗിള്‍ മാത്രമല്ല. ഈ വര്‍ഷമാദ്യം, മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള മെറ്റാ സമാനമായ ആരോപണം നേരിട്ടിരുന്നു. 1.2 ബില്യണ്‍ യൂറോ (1.3 ബില്യണ്‍ ഡോളര്‍) പിഴ അടക്കാനും യൂറോപ്പിലെ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ നിന്ന് ശേഖരിക്കുന്ന ഡാറ്റ കൈമാറ്റം ചെയ്യാനും ഉത്തരവിട്ടിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍സ് ലംഘിച്ചതിന് സോഷ്യല്‍ മീഡിയ ഭീമനെതിരെയുള്ള സുപ്രധാന വിധിയായിരുന്നു ഇത്.

Post a Comment

0 Comments