NEWS UPDATE

6/recent/ticker-posts

അമിതവേഗത്തിൽ വന്ന ബസ് ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മംഗളൂരു: ചിക്കമംഗളൂരു താരികെരെ കാവൽ ദുഗ്ഗപുര ഗ്രാമത്തിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. താരികെരെ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി വി.എ. തുളസിയാണ് (15) ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിനി നിവേദിതക്ക് (14) സാരമായി പരിക്കേറ്റു.[www.malabarflash.com]

സ്കൂളിലേക്ക് ബസ് കാത്ത് പാതയോരത്ത് സ്റ്റോപ്പിൽ കൂട്ടംകൂടി നിൽക്കുകയായിരുന്ന വിദ്യാർഥികൾക്കിടയിലേക്ക് അമിതവേഗത്തിൽ വന്ന ബസ് പാഞ്ഞ് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സാരമായി പരിക്കേറ്റ രണ്ട് കുട്ടികളെ ശിവമോഗ്ഗയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തുളസി മരിച്ചു.

കൂട്ടത്തിലുണ്ടായിരുന്ന അഞ്ച് കുട്ടികൾ നേരിയ പോറലുകളോടെ രക്ഷപ്പെട്ടു. മേഖലയിൽ സ്വകാര്യ ബസുകളുടെ അമിതവേഗം സംബന്ധിച്ച് നാട്ടുകാർ പോലീസിനോട് പരാതിപ്പെട്ടു.

Post a Comment

0 Comments