NEWS UPDATE

6/recent/ticker-posts

ആലുവ പീഡനം: പോലീസ് എത്തിയതും പ്രതി പെരിയാറ്റിലേക്ക് ചാടി, പിടികൂടിയത് സാഹസികമായി

കൊച്ചി: ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ക്രിസ്റ്റിനെ പോലീസ് പിടികൂടിയത് സാഹസികമായി. തിരുവനന്തപുരം നെയ്യാറ്റിൻക്കര ചെങ്കൽ സ്വദേശിയായ ക്രിസ്റ്റിനെയാണ് പിടികൂടിയത്.[www.malabarflash.com]

പാലത്തിനടിയിൽ ഒളിച്ചിരിക്കുമ്പോഴാണ് ഇയാളെ നാട്ടുകാർ കണ്ടെത്തിയത്. പെരിയാറ്റിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

മാർത്താണ്ഡവർമ്മ പാലത്തിന് താഴെയായി പ്രതി ഒളിച്ചിരിക്കുന്നതായി പൊലീസിന് നാട്ടുകാർ വിവരം നൽകുകയായിരുന്നു. പോലീസ് വളഞ്ഞതോടെ പ്രതി പെരിയാറ്റിലേക്ക് ചാടി. എന്നാൽ, ചുമട്ടുതൊഴിലാളികളുടെ സഹായത്തോടെ പിന്നാലെ ചാടി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ക്രിസ്റ്റിൻ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് വിവരം. 2017ല്‍ മാനസികവെല്ലുവിളി നേരിടുന്ന വയോധികയെ പീഡിപ്പിച്ച കേസും ഇയാൾക്കെതിരെയുണ്ട്.

ആലുവ ചാത്തൻപുറത്താണ് ബിഹാർ സ്വദേശികളുടെ മകളായ ഒമ്പതുവയസുകാരി ക്രൂര ലൈംഗിക പീഡനത്തിന് ഇരയായത്. തൊഴിലാളികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. നാട്ടുകാർ രക്ഷിച്ച കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Post a Comment

0 Comments