തൊടുപുഴ: ധീരജ് വധക്കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിക്ക് അറസ്റ്റുവാറന്റ് പുപ്പെടുവിച്ച് തൊടുപുഴ കോടതി. കേസ് വിളിക്കുമ്പോൾ നിരന്തരം ഹാജരാകാത്തതിനെ തുടർന്നാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. കുറ്റപത്രം വായിക്കുമ്പോഴും നിഖിൽ പൈലി കോടതിയിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.[www.malabarflash.com]
പോലീസിനോട് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടണം എന്നാണ് നിർദേശം. കുറ്റപത്രം വായിക്കാനായി കേസ് ഒക്ടോബർ നാലിലേക്ക് മാറ്റി. 2022 ജനുവരി പത്തിനാണ് കോളജ് തെരഞ്ഞെടുപ്പിനിടയിലുണ്ടായ തർക്കത്തിനിടെ ഇടുക്കി ഗവ.എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രൻ കൊല്ലചെയ്യപ്പെടുന്നത്. കേസിൽ എട്ട് പ്രതികളാണുള്ളത്.
0 Comments