NEWS UPDATE

6/recent/ticker-posts

പോലീസിന് നേരേ ആക്രമണം: ജില്ലാ പഞ്ചായത്ത് അംഗമായ യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍

കാസര്‍കോട്: ഉപ്പളയില്‍ മഞ്ചേശ്വരം എസ്.ഐ. ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തെ ആക്രമിച്ച കേസില്‍ ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ ഗോള്‍ഡന്‍ റഹ്‌മാന്‍(34) അറസ്റ്റില്‍. മഞ്ചേശ്വരം എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ ഉപ്പള ഹിദായത്ത് നഗറിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം.[www.malabarflash.com]


രാത്രികാല പട്രോളിങ്ങിനിടെയാണ് മഞ്ചേശ്വരം എസ്.ഐ. പി.അനൂപ് ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തിന് നേരേ ആക്രമണമുണ്ടായത്. റോഡരികില്‍ കൂട്ടംകൂടിനിന്നവരോട് കാര്യം തിരക്കുന്നതിനിടെ അഞ്ചംഗസംഘം ആക്രമിച്ചെന്നും എസ്.ഐ.യെ കല്ല് കൊണ്ട് മര്‍ദിച്ചെന്നുമായിരുന്നു പരാതി. ആക്രമണത്തില്‍ എസ്.ഐ.യുടെ വലതുകൈയ്ക്ക് പൊട്ടലുണ്ടായി. സിവില്‍ പോലീസ് ഓഫീസര്‍ കിഷോറിനും പരിക്കേറ്റു.

പോലീസിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ഗോള്‍ഡന്‍ റഹ്‌മാന് പുറമേ ഉപ്പള സ്വദേശികളായ റഷീദ്, അഫ്‌സല്‍ എന്നിവരും കണ്ടാലറിയാവുന്ന മറ്റുരണ്ടുപേരും പ്രതികളാണ്. അറസ്റ്റിലായ ഗോള്‍ഡന്‍ റഹ്‌മാനെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments