NEWS UPDATE

6/recent/ticker-posts

ബേക്കൽ ഇബ്രാഹിം മുസ്‌ലിയാർ പണ്ഡിത ലോകത്തെ ആത്മീയ ജ്യോതിസ്: ശാഫി ബാഖവി ചാലിയം

ബേക്കല്‍: നമ്മില്‍ നിന്നും വിട പറഞ്ഞു പോയ താജുല്‍ ഫുഖഹാഹ് ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാർ പണ്ഡിതന്‍മാര്‍ക്കിടയിലെ ആത്മീയ ജ്യോതിസായിരുന്നു വെന്ന് ബേക്കല്‍ ജുമാ മസ്ജിദ് ഖത്വീബ് ഷാഫി ബാഖവി ചാലിയം അഭിപ്രായപെട്ടു.[www.malabarflash.com]

നീണ്ട നാല്‍പത്തി രണ്ട് വര്‍ഷത്തോളം ബേക്കല്‍ എന്ന പ്രേദേശത്തു സേവനം ചെയ്ത ഉസ്താദ് നാലു മദ്ഹബുകളിലും അഗാഥ പണ്ഡിത്യമുള്ള ആളായിരുന്നു.
ബേക്കല്‍ ഉസ്താദിന്റെ ശിഷ്യന്‍മാരുടെ സംഘടനയായ മജ്ലിസ് ഇശാഅതിസ്സുന്ന ബേക്കലില്‍ സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ത്ഥി അനുസ്മരണ സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുമായിരുന്നു അദ്ദേഹം.

മതപരമായ ജ്ഞാനത്തിനുമപ്പുറം ഗോളശാസ്ത്രം, ഗണിത ശാസ്ത്രം, തുടങ്ങി ഉസ്താദിന് വാഴങ്ങാത്ത ഒരു വിജ്ഞാന ശാഖയും ഇല്ല എന്നും ബാഖവി അഭിപ്രായപെട്ടു.

വിഎ മുഹമ്മദ് സഖാഫി ഉള്ളാള്‍ അധ്യക്ഷം വഹിച്ച സംഗമത്തില്‍ ബേക്കല്‍ മുദരിസ് ആസിഫ് ഹിമമി അല്‍അഹ്സനി, ഡോ മുഹമ്മദ് റഷാദി, ജലീല്‍ സഖാഫി ജാല്‍സൂര്‍, അബ്ബാസ് ഫൈസി ജാല്‍സൂര്‍, ബഷീര്‍ സഖാഫി കൊല്യം, അസീസ് അശ്റഫി പാണത്തൂര്‍, ഇസ്ഹാഖ് കോട്ടപ്പുറം, ഇസ്ഹാഖ് ബാ ഹസനി ആത്തൂര്‍, അബ്ദുല്‍ ഖാദര്‍ മദനി താമരശ്ശേരി, ഇസ്മായില്‍ സഅദി ഉര്‍മനെ, എ എം മുഹമ്മദ് കുഞ്ഞി ബേക്കല്‍, എം എ ഹംസ, ഇസ്മായില്‍ ബേക്കറി, കെ എം എ ആസിഫ്, ഗഫൂര്‍ ശാഫി, ഇക്ബാല്‍ ബേക്കറി തുടങ്ങിയവര്‍ പ്രസംഗിച്ചു സയ്യിദ് ജഹ്ഫര്‍ സ്വാദിഖ് തങ്ങള്‍ സഅദി ആത്മീയ മജിലിസിന്ന് നേതൃത്വം നല്‍കി.

താജുല്‍ ഫുഖഹാഹ് ബേക്കല്‍ ഉസ്താദിന്റെ നാമദേയത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് സ്വാലിഹ് ഇബ്‌നു ബേക്കല്‍ ഉസ്താദ് ജേതാക്കള്‍ക്ക് വിതരണം ചെയ്തു. രാവിലെ നടന്ന ഇശാ അതിസ്സുന്ന വാര്‍ഷിക കൗണ്‍സില്‍ വിവിധ പദ്ധതികള്‍ക്ക് ആസൂത്രണം നല്‍കി. ഡിഎസ് അബ്ദുല്‍ റഹ്‌മാന്‍ മദനി സ്വാഗതവും ഖാസിം നഈമി കിന്നിംഗാര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments