തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ലോക്‌സഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് ബിജെപി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജയസാധ്യതയുണ്ടെന്ന് വിലയിരുത്തിയ ഈ എട്ട് മണ്ഡലങ്ങളെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്.[www.malabarflash.com]
മുതിര്‍ന്ന നേതാക്കളായ എം ടി രമേശിനും സി കൃഷ്ണകുമാറിനുമാണ് ഈ ക്ലസ്റ്ററുകളുടെ ചുമതല. ആറ്റിങ്ങല്‍, തിരുവനന്തപുരം, മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളാണ് ഒന്നാം ക്ലസ്റ്ററില്‍ ഉള്ളത്.
കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, കാസര്‍കോട് മണ്ഡലങ്ങളാണ് രണ്ടാമത്തെ ക്ലസ്റ്റിലുള്ളത്. ഓരോ ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതല പ്രത്യേകമായി നല്‍കിയിട്ടുണ്ട്. എട്ട് മണ്ഡലങ്ങളിലെയും വിവിധ ചുമതലകള്‍ വഹിക്കുന്ന ക്ലസ്റ്റര്‍ ഭാരവാഹികളുടെ യോഗം എറണാകുളത്ത് നടന്നു. ക്ലസ്റ്ററുകളില്‍ ചെയ്യേണ്ടതിനായി ദേശീയ തലത്തില്‍ സ്വീകരിച്ചിട്ടുള്ള പരിപാടികള്‍ വിശദീകരിക്കാന്‍ ദേശീയ നേതാക്കള്‍ യോഗത്തിനെത്തിയിരുന്നു.
ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ, ദേശീയ സെക്രട്ടറി വൈ. സത്യകുമാര്‍ എന്നിവര്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ തീരുമാനങ്ങള്‍ വിശദീകരിച്ചു. താവ്‌ഡെയാണ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തത്. സോഷ്യല്‍ മീഡിയ കണ്‍വീനര്‍ എസ് ജയശങ്കര്‍, പ്രഭാരി കെ വി എസ് ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments