NEWS UPDATE

6/recent/ticker-posts

സിനിമാ- സീരിയൽ താരം അപർണ നായർ മരിച്ചനിലയിൽ

തിരുവനന്തപുരം: സിനിമാ- സീരിയൽ താരം അപർണ നായരെ തിരുവനന്തപുരത്തെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.[www.malabarflash.com]


വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപർണയെ മരിച്ചനിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായാണ് വിവരം. കരമന പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളിൽ നിന്ന് മൊഴിയെടുത്തു.

ഭർത്താവ്: സഞ്ജിത്, മക്കൾ: ത്രയ, കൃതിക.

അതെ സമയം അപര്‍ണാ നായരുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകരും സുഹൃത്തുക്കളും. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് അപര്‍ണാ നായരെ കണ്ടെത്തിയത്. നിരവധി പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അപര്‍ണ. അപര്‍ണ്ണയുടെ മരണം പ്രേക്ഷകര്‍ക്കും സുഹൃത്തുക്കള്‍ക്കും സീരിയല്‍ ലോകത്തിനുമൊന്നും ഉള്‍ക്കൊള്ളാനായിട്ടില്ല. എന്തിനാണ് അപര്‍ണ ജീവനൊടുക്കിയത് എന്ന ചോദ്യമാണ് എല്ലാവരുടേയും മുഖത്ത്.

സജീവമല്ലാത്ത ഫേസ്ബുക്ക് അക്കൌണ്ടും, വളരെയേറെ സജീവമായ ഇൻസ്റ്റഗ്രാം പേജുമാണ് അപർണ നായരുടെ പേരിലുള്ളത്. ഇൻസ്റ്റഗ്രാമിലെ അപര്‍ണ്ണയുടെ അക്കൌണ്ടില്‍ അഭിനയത്തിന്‍റെ വിവരങ്ങളോ, നടി എന്ന രീതിയിലെ വലിയ പ്രമോഷനുകളോ കാണാനാകില്ല. കുടുംബവുമായി തന്‍റെ നിമിഷങ്ങള്‍ ചിലവഴിക്കുന്ന ഒരു വീട്ടമ്മയാണ് അപര്‍ണ്ണ എന്നെ തോന്നു. കുട്ടികള്‍ക്കൊപ്പവും ഭര്‍ത്താവിനൊപ്പവും ഉള്ള നിരവധി നിമിഷങ്ങള്‍ മനോഹരമായ ഗാനങ്ങള്‍ ചേര്‍ത്ത് അപര്‍ണ്ണ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Post a Comment

0 Comments