ലഹരിക്കെതിരെ ജില്ല പോലിസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ ഓപ്പറേഷൻ ക്‌ളീൻ പരിപാടിയുടെ ഭാഗമായി ഡിവൈ. എസ്.പി. സി. കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ബോധവത്കരണ നാടകമായിരുന്നു 'മാജിക് മുട്ടായി'.
സംഗമത്തിൽ അഭിനേതാക്കളും പോലിസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു. നാടക കലാകാരൻ ശശി ആറാട്ടുകടവ് അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ പ്രദീപൻ കോതോളിയെ സംഗമത്തിൽ ആദരിച്ചു. അജയ് ചന്തേര, മോഹനൻ അരമന , ദാമോധരൻ കരിഞ്ചാൽ, പ്രദീപ് അരവത്ത്, സുജിത് തോക്കാനം, സുധാലക്ഷ്മി ഉദുമ, സുകു പള്ളം , മഹേഷ് മിഴി, ബാലൃഷ്ണൻ ദൃശ്യ, ആദിത്യൻ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
0 Comments