ഉദുമ: മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടന്നുവരുന്നതിനിടയില്‍ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. ഉദുമ പടിഞ്ഞാര്‍ തുറുക്കന്‍ വളപ്പിലെ പരേതരായ അഹമ്മദ് മായിപ്പാടിയുടെയും മറിയമ്മയുടെയും മകന്‍ നാലാം വാതുക്കലില്‍ താമസിക്കുന്ന ടിവി മൊയ്തീന്‍ കുഞ്ഞി (51)യാണ് മരണപ്പെട്ടത്.[www.malabarflash.com]
വരുന്ന ശനിയാഴ്ച മകള്‍ ഹംനയുടെ വിവാഹം നടക്കേണ്ടതായിരുന്നു. ബുധനാഴ്ച രാവിലെ പാക്യാര ഇനാറത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നബിദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് പത്ത് മണിയോടെ വീട്ടിലെത്തിയ മൊയ്തീന്‍ കുഞ്ഞിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ കാസര്‍കോട് ആസ്പത്രിയില്‍ എത്തിക്കുമ്പോഴെക്കും മരണം സംഭവിച്ചിരുന്നു.
ഗള്‍ഫിലായിരുന്ന മൊയ്തീന്‍ കുഞ്ഞി അസുഖത്തെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയത്.
ഭാര്യ: നസിയ. ഹഫീഫ മറ്റൊരു മകളാണ്. സഹോദരങ്ങള്‍: ടികെ അബ്ദുല്ലക്കുഞ്ഞി, നഫീസ, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹിമാന്‍ ദൈനബി,റുഖിയാബി.
0 Comments