NEWS UPDATE

6/recent/ticker-posts

അരമങ്ങാനത്ത് യുവതിയും കുഞ്ഞും മരിച്ച സംഭവം; റുബീന എഴുതിയ കത്ത് കണ്ടെത്തി

ഉദുമ: ഉദുമ അരമങ്ങാനത്ത് പിഞ്ചുകുഞ്ഞിനേയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ യുവതി എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തി. മകനെ നന്നായി നോക്കണമെന്ന് യുവതിയുടെ മാതാവിന് എഴുതിയ കുറിപ്പില്‍ പറയുന്നു.[www.malabarflash.com]

വെളളിയാഴ്ച ഉച്ചയോടെയാണ് ഉദുമ അരമങ്ങാനത്തെ പി എ അബ്ദുര്‍ റഹ്മാന്റെ മകളും കീഴൂരിലെ പ്രവാസിയായ താജുദ്ദീന്റെ ഭാര്യയുമായ റുബീന (30), മകള്‍ ഹനാന മറിയം (അഞ്ച്) എന്നിവരെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ മുതല്‍ യുവതിയെയും കുഞ്ഞിനേയും കാണാതായിരുന്നു. ഇതിനിടയില്‍ വീട്ടില്‍ നിന്ന് കത്ത് കണ്ടെടുക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് മേല്‍പറമ്പ് പോലീസില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിനിടെയാണ്, നിരവധി വീട്ടുകാര്‍ വെള്ളമെടുത്തിരുന്ന ഇവരുടെ സമീപത്തുള്ള കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മരിച്ച റുബീന നേരത്തെ കളനാട് അല്‍ബിറ സ്‌കൂളിലെ അധ്യാപികയായിരുന്നു. ഹനാന മറിയം ഉദുമ ഇസ്‌ലാമിയ എഎല്‍പി സ്‌കൂളിടെ യുകെജി വിദ്യാര്‍ത്ഥിനിയാണ്.

അതേ സമയം സാമ്പത്തിക പ്രതിസന്ധിയാണ് റുബീനയെ മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അടുത്തിടെ യുവതി വീട് നിര്‍മിക്കുന്നതിനായി അഞ്ച് സെന്റ് സ്ഥലം വാങ്ങിയിരുന്നു. യുവതിയുടെ സാമ്പത്തിക ബാധ്യതകളെ കുറിച്ച് അറിയില്ലെന്നുമാണ് അടുത്ത ബന്ധുക്കള്‍ പറയുന്നത്.

മരണവുമായി ബന്ധപ്പെട്ട് മേല്‍പറമ്പ് പേലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഴ് വര്‍ഷം മുമ്പാണ് റുബീനയുടെയും താജുദ്ദീന്റെയും വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് ഇളയ മകനുണ്ട്. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്തും.

Post a Comment

0 Comments