രാജ്യത്തിന്റെ പേര് ഭാരതം എന്ന് പുനർനാമകാരണം ചെയ്യുമെന്നും പേരുമാറ്റത്തിൽ താൽപര്യമില്ലാത്തവർ രാജ്യം വിട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. ഖരഗ്പുരിൽ ഇന്ന് നടന്ന 'ചായ് പെ ചർച്ച' എന്ന പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു ഈ വിവാദ പ്രസ്താവന. പശ്ചിമബംഗാളിൽ അധികാരത്തിൽ വന്നാൽ കൊൽക്കത്തയിൽ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ പ്രതിമകൾ നീക്കം ചെയുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.
'പശ്ചിമബംഗാളിൽ നമ്മുടെ പാർട്ടി അധികാരത്തിൽ വരുന്നതോടെ കൊൽക്കത്തയിൽ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ എല്ലാ പ്രതിമകളും നീക്കം ചെയ്യും. ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റും. അക്കാര്യത്തിൽ താൽപര്യമില്ലാത്തവർക്ക് രാജ്യം വിട്ടുപോകാനുള്ള സ്വാതന്ത്ര്യമുണ്ട്'.- ദിലീപ് ഘോഷ് പറഞ്ഞു.
അതേസമയം, രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ജി 20യിലെ പ്രധാനമന്ത്രിയുടെ നെയിം പ്ളേറ്റ് കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. രാജ്യത്തിന്റെ പേര് 'ഭാരത്' എന്നാണ് നെയിം പ്ളേറ്റിൽ വ്യക്തമാക്കുന്നത്. 'പ്രസിഡന്റ് ഒഫ് ഭാരത്' എന്ന പേരിൽ രാഷ്ട്രപതിയുടെ ക്ഷണക്കത്ത് നേരത്തെ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന രാഷ്ട്രത്തലവൻമാരെ അത്താഴ വിരുന്നിന് ക്ഷണിച്ചു കൊണ്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പേരിൽ രാഷ്ട്രപതി ഭവനിൽ നിന്ന് നൽകിയ കത്തുകളിൽ 'പ്രസിഡന്റ് ഒഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയതോടെയാണ് വിഷയം വിവാദമായത്.

0 Comments