NEWS UPDATE

6/recent/ticker-posts

റെയില്‍വെ സ്‌റ്റേഷനിലേക്ക് ലഗേജ് ട്രോളികള്‍ നൽകി കാസര്‍കോട് ടൗൺ ലയണ്‍സ് ക്ലബ്ബ്

കാസർകോട്: കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലേക്ക് ലഗേജ് ട്രോളികള്‍ കൈമാറി കാസര്‍കോട് ടൗൺ ലയണ്‍സ് ക്ലബ്ബിന്റെ മാതൃക. റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമുകള്‍ മാറി, ലഗേജുകള്‍ കൊണ്ടു പോകുന്നതിനായി യാത്രക്കാര്‍ കടുത്ത പ്രയാസമാണ് അനുഭവിക്കുന്നത്.[www.malabarflash.com]


ഈ സാഹചര്യത്തിലാണ്, സ്റ്റേഷന്‍ മാസ്റ്റർ സി.മനോജ് കുമാറിന്റെ അഭ്യർത്ഥന പ്രകാരം കാസർകോട് ടൗൺ ലയൺസ് കബ്ബ് രണ്ട് ലഗേജ് ട്രോളികൾ നാൽകിയത്. ഇതോടെ ആദ്യമായി കാസർകോട് റെയിൽവേ സ്റ്റേഷനിൽ ലഗേജ് ട്രോളി സംവിധാനം യാഥാർത്ഥ്യമായി.

ലയൺസ് ക്ലബ് പ്രസിഡണ്ട് എം.ജെ.എഫ് റഹീം സുൽത്താൻ ഗോൾഡ്, ചാർട്ടർ പ്രസിഡണ്ട് എം.ജെ.എഫ് ദിൽഷാദ് എന്നിവർ ചേർന്ന് സ്റ്റേഷന്‍ മാസ്റ്റർ സി.മനോജ് കുമാറിന് ലഗേജ് ടോളികൾ കൈമാറി. 

യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് കാസർകോട് ടൗൺ ലയൺസ് കബ്ബിന്റെ സേവന പ്രവർത്തനമെന്ന് കാസർകോട് റെയിൽവേ സ്റ്റേഷനിലെ ആർപിഎഫ് സബ് ഇൻസ്പെക്ടർ പി.കെ കതിരേഷ് ബാബു പറഞ്ഞു.

ലയൺസ് ക്ലബ്ബ് സെക്രട്ടറി റാഷിദ് പെരുമ്പള, ട്രഷറർ അമീൻ നായന്മാർമൂല, മെമ്പർഷിപ്പ് കമ്മിറ്റി ചെയർപേഴ്സൺ അഷ്റഫലി അച്ചു, പി.ആർ.ഒ റയീസ് അറേബ്യൻ, സർവീസ് ചെയർപേഴ്സൺ മുൻസീർ അരമന, ടെയിൽ ട്വിസ്റ്റർ സജ്ജാദ് നായന്മാർമൂല, ഡയറക്ടർമാരായ സനൂജ് ബി. എം , തസ്ലീം ഐവ, ലയൺസ് മെമ്പർമാരായ ഖസിം ബ്രാൻഡ്, ഷഫീഖ് ബെൻസർ, റിയാസ് സ്റ്റാർ ടൈൽസ്, നാസർ ചൂരി, ഉണ്ണികൃഷ്ണൻ, സമീർ അറേബ്യൻ, എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments