കാസർകോട്: കേരള മുസ്ലിം ജമാഅത്ത് സംഘടനാ സ്കൂൾ ഒന്നാം സെമസ്റ്റർ പരീക്ഷ ജില്ലയിലെ 43 സർക്കിൾ കേന്ദ്രങ്ങളിൽ ആവേശപൂർവ്വം സമാപിച്ചു. രാത്രി 7.15 മുതൽ 8.30 വരെ നടന്ന പരീക്ഷയിൽ ജില്ലയിൽ 877 പേർ പരീക്ഷയെഴുതി. 43 ഇൻവിജിലേറ്റർമാരെയും സെന്റർ ചീഫുമാരും പരീക്ഷ നടത്തിപ്പിന് നേതൃത്വം നൽകി.[www.malabarflash.com]
45 വയസ്സ് മുതൽ 81 വരെ പ്രയാമുള്ളവർ ആവേശപൂർവ്വമാണ് ഹാജരായത്. പള്ളങ്കോട് സെൻ്ററിൽ കൊട്ടയാടി മുഹമ്മദ് കുഞ്ഞി ഹാജി, കാസർകോട് മധൂർ സെൻ്ററ)ൽ സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി , ഇത്തിഹാദ് മുഹമ്മദ് ഹാജി തുടങ്ങിയവർ പരീക്ഷക്കിരുന്നവരിൽ പ്രായം ചെന്ന ഉന്നത നേതാക്കളാണ് .
സംഘടന, സംഘാടനം, സംഘാടകൻ എന്നീ മൂന്ന് വിഷയങ്ങൾ അധികരിച്ചാണ് മൂന്ന് മാസം നീണ്ട് നിന്ന് ഒന്നാം സെസ്റ്റർ പഠനം നടന്നത്. 67 ട്യൂട്ടർമാർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഒന്നാം സെമസ്റ്ററിലെ പഠനാനുഭവങ്ങൾ പങ്കു വെക്കാൻ സെപ്തംബർ രണ്ടിനും പത്തിനുമിടയിൽ ജില്ലയിലെ 372 യൂണിറ്റുകളിൽ ഇൻസൈറ്റ് എന്ന പേരിൽ പ്രവർത്തക സംഗമം നടക്കും.
0 Comments