തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ വൈകീട്ട് ആറുമുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറക്കണമെന്ന് ഉപഭോക്താക്കളോട് കെ.എസ്.ഇ.ബി. അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കണമെന്നാണ് നിർദേശം.[www.malabarflash.com]
കാലവർഷം ദുർബലമായതോടെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സ്ഥിതിയാണ്. ഈ സീസണിൽ 48 ശതമാനം മഴയുടെ കുറവാണുള്ളത്. ഇതുമൂലം ജലവൈദ്യുതി നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്ത സ്ഥിതിയാണെന്നും കെ എസ് ഇ ബി അറിയിച്ചു.
0 Comments