NEWS UPDATE

6/recent/ticker-posts

എം.എ.മുംതാസിന് അധ്യാപക പ്രതിഭ പുരസ്ക്കാരം

കോഴിക്കോട്: ജനാധിപത്യ കലാ സാഹിത്യ വേദിയുടെ അധ്യാപക പ്രതിഭ പുരസ്ക്കാര വിതരണം നടന്നു. അധ്യാപനത്തോടൊപ്പം സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയതിനാണ് പുരസ്ക്കാരം. കാസറകോട് നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ ചരിത്ര വിഭാഗം അധ്യാപികയും എഴുത്തുകാരിയും കവയത്രിയുമാണ് എം.എ. മുംതാസ്.[www.malabarflash.com]


അധ്യാപക പ്രതിഭ പുരസ്ക്കാരം സാഹിത്യക്കാരൻ കല്പറ്റ നാരായണൻ എം.എ.മുംതാസിന് നൽകി. കോഴിക്കോട് ശിക്ഷക് സദനിൽ നടന്ന പരിപാടിയിൽ ജനാധിപത്യ കലാ സാഹിത്യ വേദി ചെയർമാൻ കുന്നത്തൂർ ജെ.പ്രകാശ് അധ്യക്ഷത വഹിച്ചു. പനച്ചമൂട് ഷാജഹാൻ, ഡോ.ഇ.പി. ജ്യോതി, കെ.നീലകണ്ഠൻ, കെ.പി.മനോജ് കുമാർ, വടയക്കണ്ടി നാരായണൻ, സുരേന്ദ്രൻ വെട്ടത്തൂർ, ടി.പി.വിജയകുമാർ, കരിച്ചാറ നാദർഷ, സഹദേവൻ കോട്ടവിള, പി.കെ.സത്യപാലൻ, പ്രജോഷ് കുമാർ, ബിന്ദു പോൾ, സുൽഫിക്ക് വാഴക്കാട്, സി.എൽ.ഹമീദ് എന്നിവർ പ്രസംഗിച്ചു. എം.എ. മുംതാസ് മറുപടി പ്രസംഗം നടത്തി.

Post a Comment

0 Comments