ചെങ്ങന്നൂർ: യുവാവ് ഹെല്‍മറ്റ് കൊണ്ട് അടിച്ചതിനെ തുടർന്ന് ചികിത്സയിലിരുന്ന ഭാര്യാപിതാവ് മരിച്ചു. ആലാ തെക്ക് മായാഭവനിൽ സന്തോഷ് (49) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സന്തോഷിന്‍റെ മകളുടെ ഭർത്താവ് പെണ്ണുക്കര വടക്കുമുറിയിൽ പറയകോട് വീട്ടിൽ കലേഷ് ശശി എന്ന സുബിൻ (21) റിമാൻഡിലായി.[www.malabarflash.com]
തിരുവോണദിവസം വൈകിട്ട് 6.30ന് നെടുവരംകോട് ഭാഗത്ത് റോഡിൽ നിൽക്കുകയായിരുന്ന സന്തോഷിനെ കലേഷ് ശശി ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സന്തോഷിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ 11ഓടെ മരിച്ചു. സന്തോഷിന്‍റെ ഏക മകൾ മഞ്ജുവിനെ ഒരു വർഷം മുമ്പാണ് കലേഷ് വിവാഹം കഴിച്ചത്. പ്രസവത്തിന് വീട്ടിലെത്തിയ ഭാര്യയെ കാണാനെത്തുന്ന കലേഷ് മദ്യപിച്ച് സന്തോഷുമായി വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു
സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതിയെ ചെങ്ങന്നൂർ ഡിവൈ എസ് പി ബിനുകുമാറിന്‍റെ നിർദേശാനുസരണം ചെങ്ങന്നൂർ ഇൻസ്പെക്ടർ എ സി വിപിൻ, സബ് ഇൻസ്പെക്ടർ വി എസ് ശ്രീജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സിൻകുമാർ, സിവിൽ പോലീസ് ഓഫിസർമാരായ അനീസ്, കണ്ണൻ, ജുബിൻ, മനോജ് എന്നിവരടങ്ങിയ സംഘമാണ് പൂമല ഭാഗത്തുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സന്തോഷിന്‍റെ ഭാര്യ ശ്രീദേവി.
0 Comments