NEWS UPDATE

6/recent/ticker-posts

ചുവപ്പ് തലക്കെട്ട് കാവിയായത് ക്യാമറയുടെ തകരാറ്: 'ഗണഗീതം' വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് മീഡിയ വണ്‍

കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വാര്‍ത്താ റിപ്പോര്‍ട്ടിംഗില്‍ സിപിഐ എം പ്രവര്‍ത്തകരെ സംഘപരിവാറുകാരായി ചിത്രീകരിച്ച് വാര്‍ത്ത നല്‍കിയ മീഡിയ വണ്‍ ചാനല്‍ ഖേദം പ്രകടിപ്പിച്ചു. ചുവപ്പ് തലക്കെട്ട് കാവിയായത് ക്യാമറയുടെ തകരാറ് മൂലമാണെന്നും വിഷയം ഗൗരവമാണെന്നും അന്വേഷിക്കുമെന്നും മീഡിയ വണ്‍ പറയുന്നു.[www.malabarflash.com]


ആര്‍എസ് എസ് ഗണഗീതത്തിന്റെ താളത്തില്‍ സിപിഐ എമ്മുകാര്‍ പാട്ടുപാടി എന്നത് തെറ്റായ താരത മ്യമാണെന്ന് മനസിലായെന്നും ഗൗരവപൂര്‍വം അന്വേഷിക്കുമെന്നും മീഡിയ വണ്‍ എഡിറ്റര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

അതേസമയം, വിശദീകരണ കുറിപ്പിനോടും വലിയ വിമര്‍ശനമാണുയരുന്നത്. ഒരു ഭാഗത്ത് മാത്രം നിറവ്യത്യാസമുണ്ടാകുന്ന ക്യാമറയാണോ ഉപയോഗിച്ചതെന്നും എഡിറ്റ് ഹിസ്റ്ററി വന്നതും സാങ്കേതിക തകരാറാവാമെന്നും പരിഹാസമുണ്ടായി.

Post a Comment

0 Comments