NEWS UPDATE

6/recent/ticker-posts

വിദ്യാർത്ഥികൾക്ക് രാഷ്ട്രീയ ബോധം പകർന്ന് എം.എസ്.എഫ് സ്റ്റുഡൻസ് പാർലമെന്റ് സമാപിച്ചു

കാഞ്ഞങ്ങാട്: 'അധികാര ദുർവ്യവഹാരത്തിനെതിരെ നിർമ്മാണാത്മക വിദ്യാർത്ഥിത്വം' എന്ന പ്രമേയത്തിൽ സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി യൂണിറ്റ്- പഞ്ചായത്ത് തലത്തിൽ നടത്തുന്ന 'ആഴം' ജില്ലാ തല ക്വാമ്പയിന്റെ ഭാഗമായുള്ള എം.എസ്.എഫ് സ്റ്റുഡൻസ് പാർലമെന്റ് കാഞ്ഞങ്ങാട് സമാപിച്ചു.[www.malabarflash.com]


ജില്ലയിലെ മുഴുവൻ പഞ്ചായത്ത് കമ്മിറ്റിയിലെയും മൂന്ന് പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് പാർലമെന്റ് സംഘടിപ്പിച്ചത്.
സെപ്തംബർ 30 വരെ ശാഖ തലങ്ങളിൽ ആഴം ക്യാമ്പയിൻ സംഘടിപ്പിക്കും.

കാസർകോട് മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു. സയ്യിദ് താഹാ ചെരൂറിന്റെ അധ്യക്ഷത വഹിച്ചു.സവാദ് അംഗടിമുഗർ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ.മമ്മാലി സംഘാടനം എന്ന വിഷയം അവതരിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇർഷാദ് മൊഗ്രാൽ പ്രമേയവതരണം നടത്തി.
സ്റ്റുഡൻസ് പാർലമെന്റ് ആഴം സെഷൻ എം.എ നജീബ്, ജാഫർ ചായോത്ത്, എന്നിവർ നിയന്ത്രിച്ചു.

മുനീർ ഹാജി,  അസീസ് കളത്തൂർ, വൺഫോർ അബ്ദുറഹ്മാൻ, അഡ്വക്കേറ്റ് എൻ എ ഖാലിദ്,  ഷഹീദ റാഷിദ്‌, ബഷീർ വെള്ളിക്കോത്ത്, മുബാറക് ഹാജി,റസാഖ് തായലക്കേണ്ടി, സി.കെ റഹ്മത്തുള്ള,എ.ഹമീദ് ഹാജി, നസീമ ടീച്ചർ, സുബൈദ സി.എച്ച്, സലാം മീനാപീസ്, ,ശംസുദ്ധീൻ കെ.എച്ച്, ഹംസ മുക്കൂട്,ഹാഷിം ബംബ്രാണി, ജാബിർ തങ്കയം, ബോവിക്കാനം,ഷഹാന കുണിയ,ഷഹല പെർള, അസ്ഹർ മണിയനോടി, റഫീഖ് വിദ്യാനഗർ, ജംഷീർ മൊഗ്രാൽ, മർസൂക്ക് റഹ്മാൻ, സർഫ്രാസ് ബന്തിയോട്, നാസർ ബോവിക്കാനം,സക്കീർ ബദിയഡുക്ക, തൻവീർ മീനാപീസ്,റബീഹ് ബാവാനഗർ, തുടങ്ങിയവർ നേത്യത്വം നൽകി.  ജംഷീദ് ചിത്താരി നന്ദി പറഞ്ഞു.

Post a Comment

0 Comments