രണ്ട് ദിവസം മുമ്പാണ് തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹം നടന്നത്. കല്യാണത്തിന് ഇട്ടിരുന്ന പന്തൽ ഇന്നാണ് പൊളിച്ചു മാറ്റിയത്. ഇവർ ഉപയോഗിച്ച കമ്പി എക്സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. പന്തലിന്റെ മേൽക്കൂരകൾ അഴിച്ചിരുന്നു. തൂണുകൾ അഴിച്ചെടുക്കുന്ന പണിയാണ് വെള്ളിയാഴ്ച നടന്നത്. ചക്രങ്ങളുള്ള കൂറ്റൻ ഏണിയാണ് പന്തൽ പൊളിക്കാൻ ഉപയോഗിച്ചിരുന്നത്. ആറ് തൊഴിലാളികൾ ചേർന്ന് കൂറ്റൻ ഏണി പൊക്കുന്നതിനിടയിൽ വീടിന്റെപിറക് വശത്തുള്ള ലൈനിൽ തട്ടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മൂന്നുപേർ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, അപകടം നടക്കുന്ന സമയത്ത് വെള്ളാപ്പള്ളി നടേശനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. വെള്ളാപ്പള്ളി ആറ്റിങ്ങലിലാണ് ഉള്ളത്. തുഷാർ വെള്ളാപ്പള്ളി ദില്ലിയിലുമാണ്. തിരുവനന്തപുരത്തുള്ള കരാറുകാരനാണ് പന്തൽ വർക്ക് ഏറ്റെടുത്തിരുന്നത്. ഇയാൾ എറണാംകുളത്തുള്ളയാൾക്ക് സബ്കരാർ നൽകിയിരുന്നു. സംഭവസ്ഥലത്ത് ഫയർഫോഴ്സും പോലീസും പരിശോധന നടത്തി.
0 Comments