NEWS UPDATE

6/recent/ticker-posts

ബിരിയാണിയിൽ മട്ടൻ പീസില്ല; വിവാഹം അലമ്പാക്കി ബന്ധുക്കളുടെ കൂട്ടത്തല്ല്


വിവാഹ സദ്യയിൽ പപ്പടം കിട്ടിയില്ല, പായസം കുറഞ്ഞു പോയി തുടങ്ങിയ കാരണങ്ങളുടെ പേരിൽ വമ്പൻ അടികൾ കല്യാണ വീടുകളിൽ നടക്കുന്നത് അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.[www.malabarflash.com]


വിവാഹവേദി തന്നെയാണ് സ്ഥലം, രാജ്യം അങ്ങ് പാക്കിസ്ഥാനിലും. വിവാഹത്തിന് വിളമ്പിയ ബിരിയാണിയിൽ മട്ടൻ പീസില്ല എന്നതാണ് സംഘർഷങ്ങളുടെ കാരണം. വീഡിയോയുടെ തുടക്കത്തിൽ എല്ലാവരും സമാധാനമായി ഇരുന്ന് ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നത് കാണാം.

പെട്ടെന്നാണ് ഒരാൾ എത്തി മറ്റൊരാളെ പുറകിൽ നിന്നും അടിക്കുന്നത്. ഇതിനു പിന്നാലെ എല്ലാവരും പരസ്പരം കൂട്ടയടിയാവുകയായിരുന്നു. രണ്ട് പേർ തമ്മിലുള്ള പ്രശ്നം ഭക്ഷണം കഴിക്കാനിരുന്ന മുഴുവൻ പേരും ഏറ്റെടുത്ത് വലിയ സംഘർഷത്തിൽ അവസാനിപ്പിച്ചു.

Post a Comment

0 Comments