ഞായറാഴ്ച 2.30 ന് കൊക്കാൽ ഷണ്മുഖ മഠത്തിൽ നിന്നാരംഭിക്കുന്ന വിപുലമായ ഘോഷയാത്രയിൽ ജാതിവ്യതാസമില്ലാതെ 2000 ത്തിൽപരം ഭജന പ്രേമികളും നാട്ടുകാരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.[www.malabarflash.com]
വിവിധ ദൃശ്യങ്ങളും ടാബ്ലോകളും പള്ളിക്കര ഗുരു വാദ്യ സംഘത്തിന്റെ ശിങ്കാരി മേളവും ഉണ്ടായിരിക്കും. ഘോഷ യാത്ര ഉദുമ, പള്ളം വഴി വൈകുന്നേരം 6 നകം പാലക്കുന്ന് ഭണ്ഡാര വീട്ടിൽ എത്തിച്ചേരും.
തുടർന്ന് ഒക്ടോബർ 29 വരെ നീളുന്ന സുവർണ ജൂബിലി ആഘോഷം പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. സുനീഷ് പൂജാരി, ബാലകൃഷ്ണൻ കാരണവർ, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
24ന് വൈകുന്നേരം 6.30ന് ചെന്നൈ സവിത ശ്രീരാം സംഘത്തിന്റെ ഭജന. ഒക്ടോബർ ഒന്നിന് ഭാരതകലാരത്ന ഡോ. പ്രശാന്ത് വർമ നയിക്കുന്ന മാനസജപലഹരി ഭജന.8ന് വൈകുന്നേരം 6.30ന് കർണാടക മുൾക്കി രവീന്ദ്രപ്രഭുവും സംഘത്തിന്റെ ഭജന. ഒക്ടോബർ 15 മുതൽ 23 വരെ സന്ധ്യദീപത്തിന് ശേഷം നവരാത്രി ഭജന.15ന് കാഞ്ഞങ്ങാട് റിഥത്തിന്റെ ഭജന.16ന് ബദിയടുക്ക മാതഹവ്യക ഭജന സംഘം ഭജന.17ന് കാസർകോട് ഒക്ടെവ് മ്യൂസിക് ക്ലബിന്റെ ഭജന.18 ന് ചിത്താരി കടപ്പുറം കളരി ഭഗവതി ആഞ്ജനേയ മഠം ഭജന. 19ന് കാസർകോട് കല്ലങ്കയ് ഹരിജാൽ മഹാവിഷ്ണു മഹിളാ സംഘത്തിന്റെ ഭജന.20ന് മാക്കരംകോട് ധർമശാസ്താ സമിതിയുടെ ഭജന.21ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സമിതിയുടെ ഭജന.22ന് കലാമണ്ഡലം വാസുദേവ നമ്പീശൻ സംഘത്തിന്റെ ഭജന.
23ന് കാസർകോട് ഹരിദാസ് ജയനന്ദകുമാറും സംഘത്തിന്റെ ഭജന. അന്ന് രാവിലെ 7 മുതൽ ഭണ്ഡാരവീട്ടിൽ വാഹനപൂജ. 24ന് രാവിലെ 8 മുതൽ 10 വരെ വിദ്യാരംഭം.
29 ന് രാവിലെ 5ന് പാലക്കുന്ന് ക്ഷേത്ര സംഘത്തിന്റെ ലളിതാസഹസ്രനാമ പാരായണം. 6 മുതൽ ഉദയാസ്തമന ഭജനകൾ. 6ന് ഒതവത്ത് ചൂളിയാർ ഭഗവതി ക്ഷേത്ര ഭജന സമിതി, 8ന് മുതൽ ബാര അംബാപുരം ക്ഷേത്ര ഭജന സമിതി, 10ന് അരവത്ത് മട്ടയ്ങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്ര ഭജന, 12ന് കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഭജന സമിതി, 2ന് കണ്ണംകുളം ദുർഗംബിക ഭജന സംഘം, 4ന് കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്ര ഭജന.
6ന് സമാപന സമ്മേളനം ഉച്ചില്ലത്ത് കെ. യു. പദ്മനാഭ തന്ത്രിയുടെ സാന്നിധ്യത്തിൽ ജഗത്ഗുരു ശങ്കരാചാര്യ സംസ്ഥാനം എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമിജി ഉദ്ഘാടനം ചെയ്യും. സി. എച്ച്. നാരായണൻ അധ്യക്ഷനാകും.7ന് പാലക്കുന്ന് ജഗദംബ കലാസമിതിയുടെ ഭക്തിഗാനമേള.
പാലക്കുന്ന് ഭണ്ഡാരവീട് ക്ഷീരശൈലം ഓഡിറ്റോറിയത്തിൽ ചേർന്ന ആലോചന യോഗത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ ഉദയമംഗലം സുകുമാരൻ അധ്യക്ഷനായി. സുനീഷ് പൂജാരി, കൺവീനർ പി. വി. അശോക് കുമാർ, തമ്പാൻ ചേടിക്കുന്ന്, ജയാനന്ദൻ പാലക്കുന്ന്, കമ്മിറ്റി ഭാരവാഹികൾ സംസാരിച്ചു. ഘോഷയാത്ര ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
പാലക്കുന്ന് ഭണ്ഡാരവീട് ക്ഷീരശൈലം ഓഡിറ്റോറിയത്തിൽ ചേർന്ന ആലോചന യോഗത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ ഉദയമംഗലം സുകുമാരൻ അധ്യക്ഷനായി. സുനീഷ് പൂജാരി, കൺവീനർ പി. വി. അശോക് കുമാർ, തമ്പാൻ ചേടിക്കുന്ന്, ജയാനന്ദൻ പാലക്കുന്ന്, കമ്മിറ്റി ഭാരവാഹികൾ സംസാരിച്ചു. ഘോഷയാത്ര ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
0 Comments