ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. വി. കുഞ്ഞിരാമൻ മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗീതാകൃഷ്ണൻ വിവിധ വിദ്യാഭ്യാസ അവാർഡുകളും ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
ജനറൽ സെക്രട്ടറി പള്ളം നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പുഷ്പ ശ്രീധരൻ, കെ. വി. രാജേന്ദ്രൻ, ഉദുമ പഞ്ചായത്ത് അംഗം യാസ്മിൻ റഷീദ്, അംബിക പരിപാലന സമിതി പ്രസിഡന്റ് എച്ച്. ഉണ്ണികൃഷ്ണൻ, അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ എ. ദിനേശൻ, രവീന്ദ്രൻ കൊക്കാൽ എന്നിവർ പ്രസംഗിച്ചു.
ഐശ്വര്യ രഘുനാഥ് ( ഗേറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക്), ഹരിത ഉദയമംഗലം ( എംകോം ഒന്നാം റാങ്ക്, അനാമിക (ബിഎസ്സി മൂന്നാം റാങ്ക് ), ശീതൾ ഭാസ്കർ (എംഎസ്സി നാലാം റാങ്ക്), ശ്യാമപ്രസാദ് ( ഇരട്ട മെഡിക്കൽ ബിരുദം), ബബീഷ് മുഖ്യമന്ത്രിയുടെ ജീവൻ രക്ഷാ പഥക് പുരസ്‌ക്കാർ) എന്നിവരെ അനുമോദിച്ചു.
കരിപ്പോടി പ്രാദേശിക മാതൃ സമിതിയുടെ കൈകൊട്ടിക്കളിയും അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികമാരുടെ തിരുവാതിരക്കളിയും അംബിക കലാകേന്ദ്രത്തിന്റെ സംഗീത കച്ചേരിയും നൃത്തവും അരങ്ങേറ്റവും ഉദുമ മ്യൂസിക്ക് ലവേഴ്സിന്റെ ഗാനമേളയും ഉണ്ടായിരുന്നു.
0 Comments