കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെയിൽ പയ്യന്നൂര്‍ നഗരസഭ ജീവനക്കാരൻ വിജിലന്‍സ് പിടിയിൽ. നഗരസഭ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് വണ്‍ ഓവര്‍സിയര്‍ പറശിനിക്കടവ് തവളപ്പാറ ദേവ ദര്‍ശനില്‍ സി ബിജുവാണ് പിടിയിലാക്കുന്നത്. പരാതിക്കാരനിൽ നിന്ന് ഇയാള്‍ 25,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് വിജിലന്‍സ് പറയുന്നത്.[www.malabarflash.com]
ഓഫിസിന് മുന്നിലെ റോഡില്‍ കാര്‍ നിര്‍ത്തി, പരാതിക്കാരനെ അകത്ത് ഇരുത്തി പണം വാങ്ങുകയായിരുന്നു. പരാതിക്കാരന്‍ കാറില്‍നിന്ന് ഇറങ്ങിയതിന് പിന്നാലെ കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തും സംഘവും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
0 Comments