മുങ്ങിമരണങ്ങള്‍ ഒഴിവാക്കുക, അടിയന്തര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരാക്കുക, വെള്ളത്തിലിറങ്ങാനുള്ള പേടി മാറ്റുക എന്നീ ലക്ഷ്യങ്ങളോടെ കാസറകോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കാപ്പില്‍ കെ.ബി.എം സ്വിമ്മിംഗ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ശാസ്ത്രീയമായി നീന്തല്‍ പരിശീലനം സംഘടിപ്പിച്ചത്.
സയ്ഫുദ്ദീന്‍ എം പി ടി, സുരേഷ് കാപ്പില്‍, ബാബു കൊപ്പല്‍, ജയന്‍, വിഷ്ണു പ്രിയ, ശ്രീനിജ എന്നിവരാണ് പരിശീലകര്‍.
സംസ്ഥാനത്ത് കുട്ടികളുമായി ബന്ധപ്പെട്ട മുങ്ങി മരണങ്ങള്‍ കൂടുതലും നടക്കുന്നത് അവധിക്കാലത്താണെന്നാണ് ഇതേക്കുറിച്ചു നടത്തിയ അനൗപചാരിക പഠനങ്ങള്‍ കാണിക്കുന്നത്. നീന്തല്‍ അറിയാത്ത കുട്ടികളെ മുതിര്‍ന്നവരുടെ കൂടെയല്ലാതെ വെള്ളക്കെട്ടിനടുത്തേക്ക് പറഞ്ഞുവിടരുതെന്ന അടിസ്ഥാനപാഠം രക്ഷിതാക്കള്‍ക്ക് പകരുക എന്ന ലക്ഷ്യവുമായാണ് രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് പരിശീലനം നല്‍കുന്നത്.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്‌മാന്‍ നീന്തല്‍ പരിശീലനത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് രഘുനാഥന്‍ കെ വി അദ്ധ്യക്ഷത വഹിച്ചു. കെബിഎം നീന്തല്‍ ക്ലബ്ബ് ചെയര്‍മാന്‍ കെ.ബി.എം ഷെരീഫ് കാപ്പില്‍ വിശിഷ്ടാതിഥിയായി.
അന്താരാഷ്ട്ര നീന്തല്‍ താരവും, ജില്ലാ അക്വറ്റിക്ക് അസോസിയേഷന്‍ സെക്രട്ടറിയുമായ സെയ്ഫുദ്ദീന്‍ എം പി ടി കുട്ടികള്‍ക്ക് നിന്തല്‍ പരിശീലനത്തെ കുറിച്ച് ക്ലാസെടുത്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ പള്ളം നാരായണന്‍, സ്‌കൂള്‍ മാനേജര്‍ ശ്രീധരന്‍ കാവുങ്കാല്‍, മദര്‍ പി.ടി.എ.പ്രസിഡന്റ് പ്രീന മധു, മുരളി പളളം മൂസ പാലക്കുന്ന് എന്നിവര്‍ സംസാരിച്ചു. പ്രഥാനധ്യാപിക രമണി കെ സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ ലയശ്രീ എസ് നന്ദിയും പറഞ്ഞു.
0 Comments