കുമ്പള: കുമ്പളയിൽ ഓടുന്ന ട്രെയിനിന് കല്ലേറ്. വെള്ളിയാഴ്ച രാത്രി 8.31ന് കുമ്പള റെയിൽവേ സ്റ്റേഷൻ പിന്നിട്ട ഉടനെയാണ് എറണാകുളം-മുംബൈ നേത്രാവതി എക്സ്പ്രസ് ട്രെയിനിന് കല്ലേറുണ്ടായത്. ഏറുകൊണ്ട് വണ്ടിയുടെ ചില്ല് തകർന്നിട്ടുണ്ട്.[www.malabarflash.com]
ജില്ലയിൽ ഈയിടെയായി ഓടുന്ന ട്രെയിനിനുനേരെ കല്ലേറ് പതിവായിട്ടുണ്ട്. അധികൃതർ വളരെ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്.
മംഗളൂരുവിൽനിന്ന് ദക്ഷിണ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ കുമ്പള റെയിൽവേ സ്റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചു. ലോക്കൽ പോലീസും അന്വേഷണം നടത്തുന്നുണ്ട്.
0 Comments