NEWS UPDATE

6/recent/ticker-posts

ഉദുമ മാങ്ങാട് അരമങ്ങാനത്ത് യുവതിയും അഞ്ചുവയസ്സുളള മകളും കിണറ്റില്‍ മരിച്ച നിലയില്‍

ഉദുമ: ഉദുമ മാങ്ങാട് അരമങ്ങാനത്ത് യുവതിയെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരമങ്ങാനം അമരാവതിയിലെ താജുദ്ദീന്റെ ഭാര്യ റുബീന(30), മകള്‍ അനാന മറിയ (5) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

ആത്മഹത്യയെന്നാണ് സൂചന. മകളെയും കൊണ്ട് യുവതി കിണറ്റില്‍ ചാടുകയായിരുന്നുവെന്നാണ് നിഗമനം.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. യുവതിയെയും കുട്ടിയേയും വീട്ടില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മേല്‍പറമ്പ് ഇന്‍സ്പെക്ടര്‍ ടി ഉത്തംദാസ്, എസ്‌ഐ വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

Post a Comment

0 Comments