രണ്ടുവര്‍ഷം മുന്‍പ് തെളിവൊന്നും ലഭിക്കാതെ അന്വേഷണം വഴിമുട്ടിയ കേസില്‍ എസ്.പി.യുടെ നേത്വത്തിലുള്ള സംഘം വീണ്ടും അന്വേഷണം നടത്തിയതോടെയാണ് കൊലക്കേസില്‍ പ്രതികള്‍ കുടുങ്ങിയത്.
2021 ഫെബ്രുവരിയില്‍ എട്ടുവയസ്സുള്ള മകന്‍ ഗോലുവിനെ കാണാനില്ലെന്നാരോപിച്ച് ഹേമലതയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി 18-ന് ഗ്രാമത്തിലെ പച്ചക്കറിത്തോട്ടത്തില്‍ കുഴിച്ചിട്ടനിലയില്‍ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. എന്നാല്‍, കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ അതേവര്‍ഷം ഡിസംബറോടെ പോലീസ് അന്വേഷണം അവസാനിപ്പിച്ചു.
പ്രതികളെക്കുറിച്ച് യാതൊരുസൂചനയും കിട്ടാതിരുന്നതോടെയാണ് പോലീസ് സംഘം അന്വേഷണം അവസാനിപ്പിച്ചത്. ഒരുമാസം മുന്‍പ് ഭരത്പുര്‍ എസ്.പി.യായ മൃദുല്‍ കച്ച്‌വയുടെ നേതൃത്വത്തില്‍ തെളിയാതെകിടക്കുന്ന കേസുകളില്‍ വീണ്ടും അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് എട്ടുവയസ്സുകാരന്റെ ദുരൂഹമരണത്തിലും വഴിത്തിരിവുണ്ടായത്.
മൊബൈല്‍ഫോണ്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ചാണ് ഹേമലതയും കാമുകനായ കൃഷ്ണകാന്തും ചേര്‍ന്ന് എട്ടുവയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. 2021 ഫെബ്രുവരിയില്‍ അമ്മയെയും കാമുകനെയും സ്വന്തംവീട്ടില്‍വെച്ച് കാണാന്‍പാടില്ലാത്തസാഹചര്യത്തില്‍ മകന്‍ കണ്ടിരുന്നു. ഇക്കാര്യം പിന്നീട് ബന്ധുക്കളോട് പറയുമെന്നും കുട്ടി പറഞ്ഞു. ഇതോടെ പ്രതികള്‍ തമ്മിലുള്ള ബന്ധം പുറത്തറിയാതിരിക്കാനാണ് എട്ടുവയസ്സുകാരനെ കൊന്ന് കുഴിച്ചിട്ടതെന്നും പോലീസ് പറഞ്ഞു.

0 Comments