ചാലിക്കര മായഞ്ചേരി പൊയിൽ റോഡ് ജംഗ്ഷന് സമീപം സംസ്ഥാന പാതയ്ക്കരികിലെ പറമ്പിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം. ബോർഡ് സ്ഥാപിക്കുന്നതിനിടയിൽ സമീപത്തെ വൈദ്യുതി ലൈനിലേക്ക് മറിയുകയായിരുന്നു.
ഉടൻ പേരാമ്പ്രയിൽ നിന്ന് കെഎസ്ഇബി അധികൃതർ എത്തി ലൈൻ ഓഫ് ചെയ്ത ശേഷമാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. കൂടെ സഹായിയായി മറ്റൊരു യുവാവ് ഉണ്ടായിരുന്നു. ഇയാൾക്ക് ഷോക്കേറ്റില്ല.

അജ്വ എന്ന പരസ്യ സ്ഥാപനം നടത്തി വരുകയാണ് മുനീബ്. യൂത്ത് ലീഗ് കക്കാട് ശാഖ പ്രസിഡന്‍റ്, മണ്ഡലം കൗൺസിലർ, എസ്കെഎസ്എസ്എഫ് പേരാമ്പ്ര മേഖല ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ചെറുകുന്നത്ത് മൂസ - സറീന ദമ്പതികളുടെ മകനാണ്. സഹോദരി മുഹസിന.
0 Comments