കൈമാറിയ രക്തചന്ദന തൈ തിങ്കളാഴ്ച്ച രാവിലെ ക്ഷേത്ര ഭണ്ഡാര വീട്ടുപറമ്പിൽ മാതൃസമിതി പ്രവർത്തകരുടെ സാന്നിധ്യത്തിൽ സുനീഷ് പൂജാരിയും കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താരും ചേർന്ന് നട്ടു.
10008 വൃക്ഷതൈകൾ കഴക പരിധിയിലെ വീടുകളിലും സമീപ ക്ഷേത്രങ്ങളിലും തറവാടുകളിലും അതത് പ്രാദേശിക മാതൃസമിതികളുടെ നേതൃത്വത്തിൽ വിതരണം ചെയ്യും. വീടുകളിൽ നട്ട തൈകളുടെ പരിപാലനവും മാതൃസമിതി പ്രവർത്തകർ ഉറപ്പ് വരുത്തും. നന്നായി വളർത്തുന്നവർക്ക് സമ്മാനങ്ങളും നൽകുമെന്ന് ക്ഷേത്ര മാതൃ സമിതി ഭാരവാഹികൾ അറിയിച്ചു.
പ്രവാസി കൂട്ടായ്മയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നാല് ലക്ഷത്തിലേറെ രൂപ ചെലവിലാണിത് നടപ്പാക്കുന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മാതൃസമിതി ഇത്രയും ബ്രുഹ്ത്തായ പദ്ധതി നടപ്പാക്കുന്നതെന്ന് നീലേശ്വരം കടിഞ്ഞിമൂലയിൽ ജീവനം പദ്ധതിയുമായി പ്രവൃത്തിക്കുന്ന പ്രാദേശിക കൃഷി ശാത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ പി. വി.ദിവാകരൻ പറഞ്ഞു. അദ്ദേഹത്തിന്റെ നഴ്സറിയിൽ നിന്നാണ് ഇത്രയും ഫല-ഔഷധ വൃക്ഷതൈകൾ ലഭിച്ചത്
0 Comments