NEWS UPDATE

6/recent/ticker-posts

ശിവകാശിയിലെ പടക്കനിർമാണ ശാലകളിൽ സ്ഫോടനം: 11 മരണം

ചെന്നൈ: തമിഴ്നാട്ടിലെ ശിവകാശിയിലെ രണ്ടിടങ്ങളിലെ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 11 പേർ മരിച്ചു. ഇതിൽ ഒമ്പത് പേർ സ്ത്രീകളാണ്.രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മൂന്നുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.[www.malabarflash.com]


ശിവകാശിക്ക് സമീപം രംഗപാളയം യൂനിറ്റിലാണ് ആദ്യം സ്ഫോടനമുണ്ടായത്. മിനിട്ടുകൾക്ക് ശേഷം കമ്മപട്ടി ഗ്രാമത്തിലും സ്ഫോടനമുണ്ടായി. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് തീയണക്കുകയായിരുന്നു.

Post a Comment

0 Comments